UDF mayor candidate lost in kozhikode corporation
കൊച്ചിക്ക് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷനിലും യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎന്‍ അജിത 1200 ലധികം വോട്ടാനാണ് തോറ്റത്. ചേവായൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിനോടാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു ചേവായൂരില്‍ ആയിരത്തിലേറെ വോട്ടിനുള്ള തോല്‍വി മുന്നണി നേതൃത്വങ്ങളെ ഞെട്ടിച്ചു.